കൊച്ചി: വേൾഡ് ഹാർട്ട് ഡേയുടെ ഭാഗമായി ലൂർദ് ആശുപത്രിയും ലയൺസ് ക്ലബും ചേർന്ന് സെപ്റ്റംബർ 28-ാം തീയതി വാക്കാത്തോൺ സംഘടിപ്പിച്ചു. ഹൈക്കോടതി ജംഗ്ഷൻ മുതൽ സെന്റ് തെരേസ്സ് കോളേജ് വരെ നടന്ന വാക്കാത്തോണിൽ ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ, ലയൺസ് ക്ലബ് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ വാക്കത്തോണിൽ പങ്കാളികളായി. ......
ദോഹ: ഖത്തറിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് സംരംഭമായ സെഡ് മീഡിയ സംഘടിപ്പിക്കുന്ന സെഡ്ടോക്സ് സീരീസ് ടോക്-ഷോയിലെ നാലാം എപ്പിസോഡിൽ പത്മശ്രീ. ഐ എം വിജയനും ധ്യാൻ ശ്രീനിവാസനും അതിഥികളായെത്തും.
'തഗ്ഗും ഗോളും' എന്ന പേരിൽ ഒക്ടോബർ രണ്ട് വ്യാഴം വൈകീട്ട് 7 മണി മുതൽ അബൂഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂളിലെ അൽ ഖമർ ഹാളിൽ വെച്ചാവും പരിപാടി. ......
ന്യൂഡൽഹി: മാനസികാരോഗ്യ ചികിത്സക്കായി ഐഐടി ഖരഗ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് ട്രാൻസ്ഫർ ആവശ്യപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ സുപ്രീം കോടതി ഐഐടികളായ ഖരഗ്പൂരിനും ഡൽഹിക്കും എയിംസിനും നോട്ടീസ് അയച്ചു.
നിലവിൽ ഐഐടി ഖരഗ്പൂരിൽ ബാച്ചിലർ ഓഫ് ആർക്കിടെക്ചർ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥിയാണ് താൻ വിഷാദരോഗത്തിനും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറിനും ചികിത്സ തേടുന്നുണ്ടെന്ന് കോടതിയെ അറിയിച്ചത്.
എയിംസിലെ ചികിത്സ തുടരുന്നതിനും മാതാപിതാക്കളോടൊപ്പം താമസിക്കുന്നതിനും ഡൽഹിയിലേക്ക് മാറേണ്ടത് അത്യാവശ്യമാണെന്നും വിദ്യാർത്ഥി പറഞ്ഞു.ഐഐടി ഡൽഹിയിൽ ബി.ആർക്ക് കോഴ്സ് ഇല്ലാത്തതിനാൽ, തന്റെ ജെഇഇ അഡ്വാൻസ്ഡ് റാങ്ക് അനുസരിച്ച് അനുയോജ്യമായ ബി.ടെക് കോഴ്സിലേക്ക് പ്രവേശനം നൽകണമെന്ന് വിദ്യാർത്ഥി കോടതിയോട് അഭ്യർത്ഥിച്ചു.
മാനസികാരോഗ്യവും ഭരണഘടനയുടെ ആർട്ടിക്കിൾ 21-ലെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് അടുത്തിടെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. ......
കൊച്ചി : തോട്ടം മേഖല കൂടുതൽ മത്സരക്ഷമമാകണമെന്നും ഉപഭോക്തൃ താൽപര്യത്തിനനുസൃതമായി സുസ്ഥിരതയും ഗുണമേൻമയും ഉറപ്പാക്കണമെന്നും ഉപാസി പ്രസിഡൻ്റ് അജോയ് തിപ്പയ്യ. അസോസിയേഷൻ ഓഫ് പ്ലാൻേറഴ്സ് ഓഫ് കേരളയുടെ (എപികെ) വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ദോഹ: ഖത്തറിലെ പ്രമുഖ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബുകളിൽ ഒന്നായ മൈൻഡ്ട്യൂൺ വേവ്സ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് അതിൻ്റെ 200-ാം യോഗം ആഘോഷിച്ചു.
2015 ഒക്ടോബറിൽ സ്ഥാപിതമായ ക്ലബ്, തുടർച്ചയായി വെള്ളിയാഴ്ചകളിലെ രാവിലെ യോഗങ്ങൾ നടത്തി അംഗങ്ങളുടെ വാഗ്മിത്വവും നേതൃത്വ ശേഷിയും വളർത്തിക്കൊണ്ടിരിക്കുന്നതാണ്.
“പരിവർത്തനത്തിന്റെ 200 വേവ്സ് - ഓരോ വേവ്സും ഓരോ കഥകൾ വഹിച്ചു, ഓരോ കഥയും ഒരു നേതാവിനെ രൂപപ്പെടുത്തി എന്ന പ്രമേയത്തിലാണ്
200-ാം യോഗം ആഘോഷിച്ചത്.
ഫരീജ് ബിൻ മഹ്മൂദിലെ മിസ്റ്റർ ഗ്രില്ലിൽനടന്ന യോഗത്തിൽഡിസ്ട്രിക്ട് ഡയറക്ടർ അലർ മെൽ മംഗൈ ഡി.ടി.എം മുഖ്യാതിഥിയായിരുന്നു.
. ക്ലബ്ബിന്റെ സ്ഥാപക പ്രസിഡൻറും ഡിസ്റ്റിങ്ങ്വിഷ്ഡ് ടോസ്റ്റ്മാസ്റ്ററുമായ മഷ്ഹൂദ് വി.സി.യെ ടോസ്റ്റ്മാസ്റ്റർ ഓഫ് ദി ഡേ യായി തെരഞ്ഞെടുത്തു കൊണ്ട് ആദരിച്ചു.
ഷാനിദ് ടി. ......
ന്യൂഡൽഹി: തർക്കങ്ങൾ പരിഹരിക്കുന്നതിന് കോടതികളെ മാത്രം ആശ്രയിക്കാതെ മധ്യസ്ഥത എന്ന ആശയത്തെ സ്വീകരിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗവായ്. നിയമപരമായ പിന്തുണക്കപ്പുറം അനുരഞ്ജനമെന്നത് ഒരു സംസ്കാരമായി വളർന്നു വരേണ്ടതുണ്ടെന്നും ഗവായ് അഭിപ്രായപ്പെട്ടു.
നമ്മുടെ സ്വാതന്ത്ര്യ സമരകാലത്ത് പോലും നേതാക്കൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് പരിഹരിച്ചിരുന്നത്. ......
അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 6 -ന് അങ്കമാലി നഗരസഭയുടെ ഓപ്പൺ ജിമ്മിന് സമീപത്തുനിന്ന് ആരംഭിച്ച സൈക്ലത്തോൺ നഗരസഭ ചെയർമാൻ അഡ്വ. ......
ദോഹ: ഷെയ്ഖ് ഹമദ് ട്രാൻസ്ലേഷൻ അവാർഡ് ഷാങ്ഹായിൽ നടന്ന “അറബി–ചൈനീസ് വിവർത്തന പ്രസ്ഥാനത്തിന്റെ യാഥാർത്ഥ്യവും വെല്ലുവിളികളും” എന്ന അന്തർദേശീയ സമ്മേളനത്തിൽ പങ്കെടുത്തു. സെപ്റ്റംബർ 16 മുതൽ 26 വരെ ചൈനയിലെ ബീജിങ്, ഷാങ്ഹായ് നഗരങ്ങളിലായി നടന്ന അവാർഡ് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന്റെ jഭാഗമായാണ് ഈ പങ്കാളിത്തം.
സമ്മേളനത്തിൽ അറബ് ലോകത്തെയും ചൈനയിലെയും പ്രമുഖ പ്രൊഫസർമാർ, ഗവേഷകർ, വിവർത്തകർ എന്നിവർ പങ്കെടുത്തു. ......
ചെന്നൈ: കരൂരിൽ തമിഴഗ വെറ്റ്രി കഴകം (ടി.വി.കെ.) നടത്തിയ റാലിക്കിടെയുണ്ടായ അപകടത്തിൽ പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ തിരുവേദകം സായിറാം ആണ് മധുര ബെഞ്ചിൽ ഹർജി സമർപ്പിച്ചത്.
റാലിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചകളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും, അതിനാൽ പാർട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ......
കൊച്ചി: കുട്ടികളിലെ ന്യൂറോളജി സംബന്ധമായ രോഗങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആധുനിക രീതിയിലുളള ഗവേഷണങ്ങളും വൈദ്യശാസ്ത്ര പരമായ സഹകരണങ്ങളും അനിവാര്യമാണെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മണ്‍സൂണ്‍ സി.എം.ഇ ആവശ്യപ്പെട്ടു. ആസ്റ്റര്‍ മെഡ്സിറ്റിയിലെ നോളഡ്ജ് ഹബ്ബില്‍ നടന്ന സമ്മേളനം ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ......